ഇടുക്കിയിൽ ജലനിരപ്പ് വളരെ വേഗം ഉയരുന്നു; 2,397 അടി കടന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും വർധിച്ചു. 2,397.02 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണുള്ളതെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. മണിക്കൂറിൽ 0.06 അടി എന്ന നിരക്കിലാണ് അണക്കെട്ടിലേക്ക് വെള്ളമെത്തുന്നത്.

ജലനിരപ്പ് 2,398 അടിയാൽ അണക്കെട്ട് തുറക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞായിരിക്കും അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തുക. 50 സെന്‍റീമീറ്റർ മാത്രമാണ് ട്രയൽ റണ്ണിൽ ഷട്ടർ ഉയർത്തുക.

അതിനിടെ ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും തുറന്നു. ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.