തിരുവനന്തപുരം ആര്‍എസ്പി ഇടതു മുന്നണിയിലേയ്ക്ക് തിരിച്ച് വരണമെന്ന ആഗ്രഹം കണ്‍വീനര്‍ എ.വിജയരാഘവന് വ്യക്തമാക്കി. ആര്‍എസ്പി ഇടത് മുന്നണിക്ക് അലങ്കാരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
സിപിഎം കെ.ടി ജലീലിനെ ഉപയോഗിച്ച് മുസ്ലീം ലീഗിന് ബദല്‍ ഉണ്ടാക്കുകയാണെന്ന ആരോപണം അദ്ദേഹം അംഗീകരിച്ചില്ല. അങ്ങനെയൊരു ഉദ്ദേശമില്ലെന്നും ജലീല്‍ മത്സരിച്ചത് സപിഎം സ്വതന്ത്രനായിട്ടാണെന്നും എ.വിജയരാഘവന് വ്യക്തമാക്കി.