ക​രു​ണാ​നി​ധി​യു​ടെ നി​ല ഗു​രു​ത​രം; അ​ടു​ത്ത 24 മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മെ​ന്ന് മെഡിക്കൽ ബു​ള്ള​റ്റി​ൻ

ചെ​ന്നൈ: ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​ക​രു​ണാ​നി​ധി വീ​ണ്ടും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​താ​യും പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കി.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്രാ​യാ​ധി​ക്യം കാ​ര​ണം മ​രു​ന്നു​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണം ആ​ശാ​വ​ഹ​മ​ല്ല. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ലെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മേ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ​വെ​ന്ന് ബു​ള്ള​റ്റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

ജൂ​ലൈ 28നാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​രു​ണാ​നി​ധി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. കു​റ​ച്ചു ദി​വ​സ​ത്തെ ചി​കി​ത്സ​ക​ൾ​ക്കു​ശേ​ഷം ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി​യു​ണ്ടാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.