ആ​ർ​ട്ടി​ക്കി​ൾ 35 എ: ജമ്മു കശ്മീര്ല്‍ കലാപത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ശ്രീ​ന​ഗ​ർ: ആ​ർ​ട്ടി​ക്കി​ൾ 35 എ​യ്ക്കെ​തി​രായ ഹ​ർ​ജികൾ സുപ്രീംകോടതി തിങ്കളാ‍ഴ്ച പരിഗണിക്കാനിരിക്കെ ജമ്മു കശ്മീര്ല്‍ കലാപത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 35 എ ​വ​കു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വിവിധ എന്‍ജിയോകൾ ന​ൽ​കി​യ വി​വി​ധ ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാ‍ഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്