ജമ്മുകാഷ്മീരിലെ ബാരമുള്ളയിലുണ്ടായ ഏറ്റമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരമുള്ളയിലുണ്ടായ ഏറ്റമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച പുലർച്ചെ ബെഹ്റാംപോറയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സ്ഥലത്തെ മൊബൈൽ, ഇന്‍റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സോപോറിലെ സ്കൂളുകൾ അടക്കുകയും ചെയ്തു.

വ്യാഴാഴ്ച കു​​​പ്‌​​​വാ​​​ര​​​യി​​​ൽ ര​​​ണ്ടു ഹി​​​സ്ബു​​​ൾ ഭീ​​​ക​​​ര​​​രെയും സു​​​ര​​​ക്ഷാ​​​സൈ​​​ന്യം വ​​​ധി​​​ച്ചിരുന്നു. ലോ​​​ലാ​​​ബ് മേ​​​ഖ​​​ല​​​യി​​​ലെ ഖു​​​മ്രി​​​യാ​​​ലി​​​ലായിരുന്നു ഹിസ്ബുൾ ഭീകരർ ആക്രമണം നടത്തിയത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഭീ​​​ക​​​ര​​​ർ പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്ന് ത​​​ട്ടി​​​യെ​​​ടു​​​ത്ത എ​​​കെ 47 തോക്കടക്കം ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.