ബി​ജെ​പി​യെ നേ​രി​ടാ​ൻ വി​ശാ​ല​സ​ഖ്യം; തീരുമാനമെടുക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി

ഡ​ൽ​ഹി: ബി​.ജെ.​പി​യെ നേ​രി​ടാ​ൻ വി​ശാ​ല​സ​ഖ്യം രൂ​പീ​ക​രി​ക്കാ​നു​റ​ച്ച് കോ​ണ്‍​ഗ്ര​സ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വേണ്ടി സഖ്യങ്ങള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കോ​ണ്‍​ഗ്ര​സി​നു മേ​ധാ​വി​ത്വ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കും സ്വാ​ധീ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യി സ​ഖ്യം ചേ​ർ​ന്നും മ​ത്സ​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​ശാ​ല സ​ഖ്യ​ത്തെ കോ​ണ്‍​ഗ്ര​സ് ന​യി​ക്കും. ഇ​തി​നു​മു​ന്പാ​യി ബൂ​ത്തു​ത​ലം മു​ത​ൽ സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നു​മെ​തി​രേ ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് കോ​ണ്‍​ഗ​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ, ദ​ളി​ത​ർ, ആ​ദി​വാ​സി​ക​ൾ, പി​ന്നോ​ക്ക​ക്കാ​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, പാ​വ​പ്പെ​ട്ട​വ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ബി​ജെ​പി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും അ​നി​വാ​ര്യ​മാ​യ ത​ന്ത്രം ആ​വി​ഷ്ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ഷ്ട​പ്പെ​ട്ട വോ​ട്ടു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​ര​ലാ​ണു പ്ര​ധാ​ന ക​ട​ന്പ​യെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ഇന്ത്യയുടെ ഐക്യവും സാമ്പത്തിക പുരോഗതിയും വീണ്ടെടുക്കാന്‍ രാഹുലിന് എല്ലാ പിന്തുണയും നല്‍കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രവര്‍ത്തക സമിതി യോഗത്തില്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന് പ്രാദേശിക സഖ്യങ്ങളുണ്ടാക്കുക അത്യാവശ്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.