ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ ചോദ്യം ചെയ്യും; കേരള പൊലീസ് പഞ്ചാബിലേക്ക്

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ജലന്ധറിലെത്തിയാണ് സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. കേരളത്തിലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതി കോട്ടയം എസ് പി വിലയിരുത്തി. മഠത്തിൽ നിന്ന് വിട്ടുപോയവരിൽ നിന്ന് മൊഴിയെടുപ്പ് ഇന്നും തുടരും