വാഹനാപകടം:സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ അഞ്ച് പേർ മരിച്ചു

പെ​രു​മ്പാവൂര്‍: ചേ​രാ​മ​റ്റം കാ​രി​ക്കോ​ട്ട് കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ, ജി​നീ​ഷ്(22), കി​ര​ണ്‍(21), ഉ​ണ്ണി(20), ജെ​റി​ൻ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.

ജി​ബി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ബി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കു​ന്ന​തി​നാ​യി പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ആ​ന്ധ്രാ​യി​ൽ​നി​ന്നും തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സും നെ​ടു​മ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.