പി.സി.ജോര്‍ജിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം : എം.എല്‍.എ ഹോസ്‌റ്റലിലെ കാന്റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാണ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു സംഭവം നടക്കുന്നത്. ഉച്ചയൂണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചെന്നാണു ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു പരാതി നല്‍കിയത്. മനുവിന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയായിരുന്നു.