ശബരിമല ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ല; സുപ്രീംകോടതി

ഡൽഹി: ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയില്‍ പത്തിനും അൻപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമർശം. ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക എന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ ഭരണകാര്യങ്ങളിലും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധവിശ്വസത്തിന്റെ തുടർച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍വസ്തുതകളുടെ അടിസ്ഥാനത്തിൽ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി.