നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ഹര്‍ത്താല്‍ എസ്.ഡി.പി.ഐ പിൻവലിച്ചു.

കൊച്ചി: നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ഹര്‍ത്താല്‍ എസ്.ഡി.പി.ഐ പിൻവലിച്ചു. നാളെ കരിദിനമായി ആചരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡൻറ്​ അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ഇവരെ പൊലീസ് വിട്ടയച്ചതോടെയാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡൻറ്​ എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡൻറ്​ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.