അ​ഭി​മ​ന്യൂ കൊലക്കേസിൽ എ​സ്.ഡി.​പി​.ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്കമുള്ളവർ കസ്റ്റഡിയിൽ

കൊ​ച്ചി: അ​ഭി​മ​ന്യൂ കൊലക്കേസിൽ എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്കമുള്ളവർ കസ്റ്റഡിയിൽ. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വിദ്യാർത്ഥി അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ ശേ​ഷം തി​രി​ച്ചി​റ​ങ്ങു​മ്പോ​ളാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഫൈ​സി​ക്കൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​മ​നോ​ജ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് അ​റ​യ്ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ഷൗ​ക്ക​ത്ത​ലി, ഇ​വ​ർ വ​ന്ന മൂ​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​രു​ത​ൽ ത​ട​ങ്ക​ൽ എ​ന്ന നി​ല​യി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന എ​സ്ഡി​പി​ഐ ഭാ​ര​വാ​ഹി​ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. നേ​താ​ക്ക​ളെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. സ്ഥ​ല​ത്തു വ​ൻ പോ​ലീ​സ് സ​ന്നാ​ഹം എ​ത്തി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, അ​ഭി​മ​ന്യു വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.