ലോകകപ്പ് വിജയം: പാ​രീ​സി​ൽ ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട ആ​ഘോഷം; ആരാധകരും പോലീസും ഏറ്റുമുട്ടി

പാ​രീ​സ്: ഫ്രാ​ൻ​സ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ട രാ​വി​ൽ പാ​രീ​സി​ൽ ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട ആ​ഘോ​ഷ പ്ര​ക​ട​നം. ചാം​പ്സ് എ​ലി​സീ​സ് വീ​ഥി​യി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​പ്പ​തോ​ളം യു​വാ​ക്ക​ൾ ക​ട​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ക്ര​മാ​സ​ക്ത​രാ​യ ചി​ല​ർ പോ​ലീ​സി​ന് നേ​രെ കു​പ്പി​ക​ളും ക​സേ​ര​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

തെ​ക്ക​ൻ​ന​ഗ​ര​മാ​യ ലി​യോ​ണി​ലും പോ​ലീ​സും നൂ​റോ​ളം ആ​രാ​ധ​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സി​റ്റി സെ​ന്‍റ​റി​ൽ വ​ലി​യ സ്ക്രീ​നി​ൽ മ​ത്സ​രം പ്ര​ദ​ർ​ശി​ക്കു​മ്പോ​ളാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. നൂ​റോ​ളം യു​വാ​ക്ക​ൾ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി അ​തി​രു​വി​ട്ട ആ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​രാ​ധ​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സും ന​ട​പ​ടി എ​ടു​ത്തു.

മാ​ർ​സി​ലെ​യി​ൽ ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത് പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ക്ര​മ​ത്തി​ൽ ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ അ​ന്നെ​സി​യി​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഫ്രോ​വാ​ർ​ഡി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൽ ത​ട്ടി ര​ണ്ടു​കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

2015ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ പാ​ലി​ക്കു​ന്ന​ത്. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​രീ​സി​ൽ 4000ലേ​റെ പോ​ലീ​സു​കാ​രെ​യും സു​ര​ക്ഷാ സേ​ന​യെ​യും വി​ന്യ​സി​ച്ചി​രു​ന്നു.