ഹാരി കെയിന് ഗോള്‍ഡന്‍ ബൂട്ട്‌

മോസ്‌കോ: ലോകകപ്പിലെ അഡിഡാസ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഇംഗ്ലണ്ട് താരം ഹാരി കെയിന്. ആറു ഗോളുമായി കെയിനാണ് മുന്നില്‍. ഇത്രയും ഗോളടിച്ച വേറൊരു താരമില്ല. ബെല്‍ജിയത്തിന്റെ ലുക്കാക്കുവും റഷ്യയുടെ ഡെനിസ് ചെറിഷേവും നാലു ഗോള്‍ വീതം നേടി രണ്ടാംസ്ഥാനത്തുണ്ട്. എംബാപ്പെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ കൗമാരക്കാരന്‍, പെലെ അഭിനന്ദനമറിയിച്ചു. പെലെയാണ് ആദ്യ കൗമാരക്കാരന്‍.

ഗോള്‍ഡന്‍ ഗ്ലോവ് നേടിയത്-ബെല്‍ജിയത്തിന്റെ തിബോട്ട് കൂര്‍ട്ടോയിസ്

ഫെയര്‍പ്ലേ അവാര്‍ഡ് സ്‌പെയിനിന്‌