ലോകകപ്പ് ഫ്രാന്‍സിലേക്ക്, ക്രൊയേഷ്യയെ തകര്‍ത്തത് 4-2ന്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിട്ടു. 1992നുശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് കപ്പ് നേടുന്നത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ക്രൊയേഷ്യയെ 4-2നാണ് ഫ്രാന്‍സ് തോല്പിച്ചത്. ഫ്രാന്‍സിനുവേണ്ടി ഗ്രീഷ്മാന്‍, പോഗ്ബ, എംബാപ്പെ എന്നിവര്‍ ഗോള്‍ നേടി. ക്രൊയേഷ്യയുടെ മാന്‍സുകികിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. 28 മിനിറ്റില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി 1-1 ആക്കി. 38 മിനിറ്റില്‍ ഫ്രാന്‍സിനുവേണ്ടി ഗ്രീഷ്മാന്‍ പെനാല്‍റ്റി ഗോളാക്കി. 65 മിനിറ്റില്‍ എംബാപ്പെ നാലാമത്തെ ഗോളാക്കി. 4-1 ആയി സ്‌കോര്‍ മാറി. മാന്‍സുകിക് ക്രൊയേഷ്യക്കുവേണ്ടി രണ്ടാമത്തെ ഗോളടിച്ച് 4-2 ആക്കി. അവസാന നിമിഷം വരെ ക്രൊയേഷ്യ ആഞ്ഞടിച്ചെങ്കിലും ഫലമുണ്ടായില്ല.

  • ക്രൊയേഷ്യ പൊരുതിയാണ് തോറ്റത്. അവസാന നിമിഷം വരെ അവര്‍ വീറോടെയാണ് പൊരുതിയത്. ചരിത്രത്തിലാദ്യമായി അവര്‍ റണ്ണറപ്പ് ആവുകയും ചെയ്തു.
  • ഫ്രാന്‍സിന്റെ ഡെക്കാംപെ കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും ലോകകപ്പ് നേടുന്ന മൂന്നാമത്തെയാളായി. 92 ലെ ലോകകപ്പ് നേടുമ്പോള്‍ കളിക്കാരനായിരുന്നു ഡെക്കാംപെ.
  • ക്രൊയേഷ്യയുടെ മാന്‍സുകികിന്റെ ഹെഡര്‍ സ്വന്തം പോസ്റ്റിലേക്ക് കയറുകയായിരുന്നു.
  • ഫൗളില്‍ നിന്നു കിട്ടിയ ഫ്രീക്കിക്കാണ് ഫ്രാന്‍സ് മുതലാക്കിയത്‌
  • ക്രൊയേഷ്യ ഗോള്‍ മടക്കി, 1-1
  • ക്രൊയേഷ്യന്‍ താരം പെരിസിക് ആണ് സൂപ്പര്‍ ഗോള്‍ അടിച്ചത്
  • പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ഒരു ഗോള്‍ മുന്നില്‍ (2-1)
  • പെനാല്‍റ്റി കിക്കെടുത്തത് ഗ്രീഷ്മാന്‍
  • ഫ്രാന്‍സിന്റെ കാന്റേക്ക് മഞ്ഞക്കാര്‍ഡ്‌
  • പെരിസിക്കിന്റെ കൈയില്‍ പന്തുകൊണ്ടതിനായിരുന്നു പെനാല്‍റ്റി.