സൈബര്‍ കമ്പനിയുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കേരള പോലീസിലെ സൈബര്‍, ഐടി വിഭാഗങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ നാല് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തലസ്ഥാനത്ത് പുതിയ സൈബര്‍ കമ്പനി രൂപീകരിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 മോഡല്‍സ്‌കൂള്‍ ജംഗ്ഷനിലുള്ള കൊച്ചുവീട്ടില്‍ ടവേഴ്‌സില്‍ ഐ.ജി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. ‘സൈബിറ്റ് ഗ്ലോബല്‍’ എന്ന കമ്പനിയുടെ പിന്നിലുള്ളത് മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് ബി.മുരളീധരന്‍, മുന്‍ എ. സിയും സൈബര്‍ഡോമിന്റെ ഓപ്പറേഷന്‍ ഓഫീസറുമായിരുന്ന കെ. അനില്‍ കുമാര്‍, മുന്‍ എ.സി സാര്‍തോ പി.എ, റിട്ട.എസ്.ഐ ജോസ് തോമസ് എന്നിവരാണ്.
ഐ.ടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, പരിശീലനം എന്നീ മേഖലകളില്‍ ഊന്നുന്ന കമ്പനി, ലോകനിലവാരത്തിലുള്ള വിദഗ്ദ്ധരെ സഹകരിപ്പിച്ച് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സൈബര്‍, ഐടി സെക്യൂരിറ്റി മേഖലകളില്‍ ഉണ്ടാകുന്ന പുതിയ വിജ്ഞാനവും വിവരവും സംഭവവികാസങ്ങളും കമ്പനി സേവനം തേടുന്നവര്‍ക്ക് നല്‍കും.

 

ബി.മുരളീധരന്‍

ബന്ധപ്പെടേണ്ട നമ്പര്‍

ബി. മുരളീധരന്‍ (മുന്‍ എസ്.പി)-9447282921,
കെ. അനില്‍ കുമാര്‍ (മുന്‍ എ.സി)-9400333226