പാർട്ടിക്കുള്ളിലെ എതിർപ്പ്; കോണ്‍ഗ്രസ് രാമായണ മാസാചരണത്തിനില്ല

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാർട്ടിക്കുള്ളിൽ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് പരിപാടി ഉപേക്ഷിക്കാൻ നേതൃത്വം തീരുമാനിച്ചത്. കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ, കെ. മുരളീധരൻ എംഎൽഎ എന്നിവർ രാമായണ മാസം ആചരിക്കുന്നതിനെതിരേ നേരത്തേ രംഗത്തെത്തിയിരുന്നു.

കെപിസിസിയുടെ നിയന്ത്രണത്തിലുള്ള വിചാർ വിഭാഗമാണ് രാമായണമാസം ആചരിക്കാൻ തീരുമാനിച്ചത്. എന്നാൽ പാർട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. പരിപാടി റദ്ദാക്കാൻ നിർദേശിച്ചതായും കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ അറിയിച്ചു.

രാമായണ പാരായണത്തിനെ രാഷ്ട്രീയവൽകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി.എം. സുധീരൻ ഇന്ന് രംഗത്തെത്തിയിരുന്നത്. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരൻ പറഞ്ഞു.

നാ​​​ലു വോ​​​ട്ടു കി​​​ട്ടാ​​​ൻ ദൈ​​​വ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന രീ​​​തി ശ​​​രി​​​യ​​​ല്ലെ​​​ന്നും ബി​​​ജെ​​​പി​​​യെ നേ​​​രി​​​ടാ​​​ൻ ഇ​​​ത​​​ല്ല മാ​​​ർ​​​ഗ​​​മെ​​​ന്നും കെ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ എംഎൽഎയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.