ബെല്‍ജിയം മൂന്നാം സ്ഥാനത്ത്, ഇംഗ്ലണ്ടിനെ തകര്‍ത്തത് രണ്ടുഗോളിന്

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്: ലോകകപ്പിലെ വാശിയേറിയ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം മൂന്നാം സ്ഥാനം നേടി. നാലാം മിനിറ്റില്‍ മ്യൂനര്‍, 82 മിനിറ്റില്‍ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിനുവേണ്ടി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ട് പൊരുതിത്തോല്‍ക്കുകയായിരുന്നു. കെയിന്‍ ഇന്നു ശോഭിച്ചില്ല.

  • മ്യൂനിയറാണ് ഗോളടിച്ചത്, ആദ്യമായി കളിക്കാനിറക്കിയ ആളാണ് മ്യൂനിയര്‍

ആദ്യ പകുതിയിലെ പന്തടക്കത്തില്‍ ഇംഗ്ലണ്ടാണ് മുന്നില്‍-56 ശതമാനം

  • ഇംഗ്ലണ്ട് ഗോളടിക്കാന്‍ ശ്രമിച്ചത് 7, ബെല്‍ജിയം-6
  • പാസ് കൃത്യതയില്‍ ഇംഗ്ലണ്ട് 92 ശതമാനവും ബെല്‍ജിയം 87 ശതമാനവുമാണ്.
  • ഇരു ടീമുകളും ഫൗള്‍ ചെയ്തില്ല
  • ബെല്‍ജിയം ലൈനപ്പില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മ്യനിയര്‍, ടിയാല്‍മെന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.
  • ഇംഗ്ലണ്ട് അഞ്ചുകളിക്കാരെ മാറ്റിയാണ് പരീക്ഷിക്കുന്നത്. ജോണ്‍സ്, റോസ്, ഡെല്‍ഫ്, ഡയര്‍, ലോഫ്റ്റസ് എന്നിവരാണ് പുതിയ കളിക്കാര്‍.
  • സെമിഫൈനലില്‍ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിനെ 2-1ന് തോല്പിച്ചത്.
  • സെമിയില്‍ ഫ്രാന്‍സിനോട് ബെല്‍ജിയം ഒരു ഗോളിനാണ് തോറ്റത്.