വായു മലിനീകരണം: രാജ്യതലസ്ഥാനത്ത് ഒരു വർഷം 14,800 മരണം

ഡൽഹി: വായു മലിനീകരണത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരം 2016ൽ മാത്രം 14,800 അകാലമരണങ്ങളാണ് രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തെത്തുടർന്നുണ്ടായത്..

രാജ്യതലസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായു മലിനീകരണം.വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ഉണ്ടാകണമെന്നും ഇതിനെ നേരിടാൻ പരിസ്ഥിതി മന്ത്രാലയം നൂതന മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും സിഎസ്എ ഡയറക്ട്ർ അനുമിത ചൗധരി പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിച്ചാണ് ഏറെപ്പേരും മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.