ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി​യും സ​ഹോ​ദ​രിയും ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി: ക​ള്ള​നോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ൽ ന​ടി സൂ​ര്യ​യും സ​ഹോ​ദ​രി ശ്രു​തി​യും ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. അ​തേ​സ​മ​യം കേ​സി​ൽ അറസ്റ്റിലായ ഇ​വ​രു​ടെ അ​മ്മ ര​മാ​ദേ​വി ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

കൊ​ല്ലം മു​ള​ങ്കാ​ട​ത്തെ ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും 57 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും, നോ​ട്ട് അ​ടി​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ല്‍ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് കൊ​ല്ല​ത്തെ നോ​ട്ട​ടി കേ​ന്ദ്ര​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.