ഫ്രാന്‍സ്-ബെല്‍ജിയം പോരാട്ടം ഫൈനലിന് സമം

ഇന്ന് രാത്രി 11.30ന് നടക്കുന്ന ഫിഫ ലോകകപ്പ് ആദ്യ സെമിഫൈനല്‍ തന്നെ ഫൈനല്‍ മത്സരം പോലെ തീപാറുന്നതായിരിക്കും. ഫ്രാന്‍സും ബെല്‍ജിയവും തമ്മിലാണ് പോരാട്ടം. 32 വര്‍ഷത്തതിനുശേഷമാണ് ബെല്‍ജിയം സെമിയില്‍ കടക്കുന്നത്.

ചില വിവരങ്ങള്‍

  • 1990നുശേഷം ബ്രസീലിനെ തോല്പിച്ച ടീമുകളെല്ലാം ഫൈനലില്‍ വന്നിട്ടുണ്ട്.
  • ബ്രസീലിനെ തോല്പിച്ചാണ് ബെല്‍ജിയം സെമിയില്‍ കടന്നത്.
  • രണ്ട് ഗോള്‍കീപ്പര്‍മാരുടെയും പ്രതിരോധ നിരയുടെയും മികവിലാണ് ഫ്രാന്‍സ് ടീം സെമിയിലെത്തിയത്.
  • ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ മികച്ച ഡിഫന്‍ഡറായി പ്രവര്‍ത്തിച്ചു
  • ഫ്രാന്‍സും ബെല്‍ജിയവും തമ്മിലേറ്റുമുട്ടിയിട്ടുള്ളതുപോലെ മറ്റൊരു ടീമും കളിച്ചിട്ടില്ല-ഇരുടീമുകളും തമ്മില്‍ കളിച്ചത് 74 തവണ. എന്നാല്‍, ലോകകപ്പില്‍ അവര്‍ രണ്ടുതവണയേ നേരിട്ടുള്ളൂ. ഒടുവില്‍ തമ്മില്‍ കളിച്ചത് 1986ല്‍ മെക്‌സിക്കോയില്‍ വച്ച്. രണ്ടിലും ഫ്രാന്‍സാണ് ജയിച്ചത്.
  • ഫിഫയുടെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് സെമിഫൈനലില്‍ എല്ലാ ടീമുകളും യൂറോപ്പില്‍ നിന്നു വരുന്നത്. അതും യൂറോപ്യന്‍ മണ്ണില്‍ വച്ച്.
  • ബെല്‍ജിയമാണ് റഷ്യന്‍ ലോകകപ്പില്‍ എല്ലാ കളിയും ജയിച്ച ഒരേയൊരു ടീം. മാത്രമല്ല, കൂടുതല്‍ ഗോളടിച്ച ടീമും അവരാണ്-14 ഗോള്‍.
  • 1990ല്‍ അര്‍ജന്റീനയ്ക്കുശേഷം ഒരേ ലോകകപ്പില്‍ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ട് ജയിക്കുന്ന രണ്ടാമത്തെ ടീമാണ് ക്രൊയേഷ്യ.
  • ഇംഗ്ലണ്ടിന്റെ ഹാരി കെയിനാണ് കൂടുതല്‍ ഗോളടിച്ച കളിക്കാരന്‍-6 ഗോള്‍. ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് നേടാന്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ ഇനി അവശേഷിക്കുന്നത് ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു (4 ഗോള്‍), ഫ്രാന്‍സിന്റെ ആന്റന്‍ ഗ്രീഷ്മാന്‍, എംബാപ്പെ (3 ഗോള്‍ വീതം) എന്നിവരാണ്.