ഇനി പരിശീലകനും നാലു കുട്ടികളും; താം ലുവാങ് ര​ക്ഷാ​ദൗ​ത്യം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

താ​യ്‌​ല​ൻ​ഡ്: താ​യ് ഗു​ഹ​യി​ൽ കുടിങ്ങിയവരെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. അ​തി​സാ​ഹ​സി​കവും സങ്കീർണവുമായ ദൗ​ത്യത്തിന്നാണ് തുടക്കമായത്. വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ഗു​ഹാ​സ​മു​ച്ച​യ​ത്തി​ൽ ര​ണ്ടാ​ഴ്ച​മു​മ്പ് അ​ക​പ്പെ​ട്ട വൈ​ൽ​ഡ് ബോ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ നാ​ല് കു​ട്ടി​ക​ളും അ​വ​രു​ടെ പ​രി​ശീ​ല​ക​നാ​യ ഇ​രു​പ​ത്തി​യ​ശ​ഞ്ചു​കാ​ര​നു​മാ​ണ് ഇ​നി പു​റ​ത്തെ​ത്താ​നു​ള്ള​ത്. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ദൗ​ത്യ​മാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ‌​ച്ച​യോ​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് ആ​ശ​ങ്ക പ​ട​ർ​ത്തി​യി​ട്ടു​ണ്ട്. ഗു​ഹ​യി​ലെ അ​റ​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ തോ​ത് ഉ​യ​രു​ന്ന​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ ര​ക്ഷാ ദൗ​ത്യം തു​ട​ര​നാ​ണ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി എ​ട്ടു​കു​ട്ടി​ക​ളെ​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്.

ഇ​ന്നു പു​ന​രാ​രം​ഭി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണു നേ​വി​സീ​ലു​ക​ൾ. മ​ഴ​യെ തു​ട​ർ​ന്ന് ഗു​ഹ​യി​ൽ കൂ​ടു​ത​ൽ വെ​ള്ളം ക​യ​റി​യാ​ൽ ര​ക്ഷാ​ശ്ര​മം അ​തീ​വ ദു​ഷ്ക​ര​മാ​വും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ക്ഷി​ച്ച​ത് ആ​രോ​ഗ്യം കു​റ​ഞ്ഞ​വ​രെ​യാ​ണ്. പ​തി​നൊ​ന്നി​നും പ​തി​നാ​റി​നും ഇ​ട​യ്ക്കു​ള്ള കു​ട്ടി​ക​ളി​ൽ പ​ല​ർ​ക്കും നീ​ന്ത​ൽ വ​ശ​മി​ല്ല. വ​ള​വും തി​രി​വു​മു​ള്ള ഗു​ഹാ സ​മു​ച്ച​യ​ത്തി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു കു​ട്ടി ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​ലേ​ട​ത്തും വീ​തി കു​റ​വാ​ണ്. ഗു​ഹ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നു 4.7 കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലു​ള്ള പാ​റ​യി​ലാ​ണ് കു​ട്ടി​ക​ൾ അ​ഭ​യം തേ​ടി​യി​രു​ന്ന​ത്.

13 വി​ദേ​ശ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും അ​ഞ്ചു നേ​വി സീ​ലു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് . പു​റ​ത്തെ ക്യാ​മ്പി​ൽ നി​ന്ന് കു ​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന പാ​റ​ക്കെ​ട്ടി​ലേ​ക്കു​മു​ള്ള യാ​ത്ര​യ്ക്ക് ആ​റു മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ​വ​രെ സ​മ​യ​മെ​ടു​ത്തു. ഒ​രോ കു​ട്ടി​യു​ടെ​യും കൂ​ടെ ര​ണ്ടു മു​ങ്ങ​ൽ വി​ദ​ഗ്ധ​രു ണ്ടാ​യി​രു​ന്നു. പു​റ​ത്തെ ക്യാ​മ്പി​ലെ​ത്തി​ച്ച കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ്ളാ​സ് വാ​തി​ലി​ലൂ​ടെ കു​ട്ടി​ക​ളെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളെ അ​നു​വ​ദി​ച്ചു.