ആറാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു; ഇനി ഗുയില്‍ ബാക്കിയുള്ളത് കോച്ച് അടക്കം ഏഴുപേർ

ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ ആറാമത്തെ ആളെയും പുറത്തെത്തിച്ചു. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇന്നു രണ്ടു പേരെക്കൂടി പുറത്തെത്തിച്ചതോടെ ഇനി ഗുയില്‍ ബാക്കിയുള്ളത് കോച്ച് അടക്കം ഏഴു പേരാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം 8.30) പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. മുഴുവന്‍ കുട്ടികളെയും പുറത്തെത്തിക്കുന്നതിന് 20 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. രാത്രിയില്‍ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പില്‍ വലിയ വര്‍ധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്സാക് ഓസോട്ടനകോണ്‍ വ്യക്തമാക്കി.