ബെ​ൽ​ജി​യത്തെ ​ഞെ​ട്ടി​ച്ച ജ​പ്പാ​ൻ കീഴടങ്ങി; ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​വും ബ്ര​സീ​ലും ഏ​റ്റു​മു​ട്ടും

സ​മാ​ര: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ കൗ​ണ്ട​ർ കു​രു​ക്കി​ൽ കു​ടു​ങ്ങി ജാ​പ്പ​നീ​സ് സ്വ​പ്നം പൊ​ലി​ഞ്ഞു. ഉ​ജ്വ​ല പ്ര​ക​ട​ന​ത്തി​ലൂ​ടെ ബെ​ൽ​ജി​യത്തെ ​ഞെ​ട്ടി​ച്ച ജ​പ്പാ​ൻ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​നം പി​റ​ന്ന കൗ​ണ്ട​ർഅ​റ്റാ​ക്ക് ഗോ​ളി​ൽ 3-2ന് ​ബെ​ൽ​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെട്ട് ​പു​റ​ത്താ​യി.

ര​ണ്ടു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു സ​മു​റാ​യി​ക​ളു​ടെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കീ​ഴ​ട​ങ്ങ​ൽ.

ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​വും ബ്ര​സീ​ലും ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​ണ് മ​ത്സ​രം. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ​യെ കീ​ഴ‌​ട​ക്കി​യാ​ണ് ബ്ര​സീ​ൽ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്. നെ​യ്മ​ർ, ഫി​ർ​മി​നോ എന്നിവരുടെ വ​ക​യാ​യി​രു​ന്നു കാ​ന​റി​ക​ളു​ടെ ഗോ​ളുകൾ.