ഫ്രാന്‍സ്-ഉറുഗ്വേ ക്വാര്‍ട്ടര്‍ ഫൈനല്‍, ഉറുഗ്വേ 2-1ന് പോര്‍ട്ടുഗലിനെ തോല്പിച്ചു

സോച്ചി: അര്‍ജന്റീനയെ തോല്പിച്ച ഫ്രഞ്ച് ടീമിനെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഉറുഗ്വേ നേരിടും. ഇന്നു നടന്ന രണ്ടാമത്തെ പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടുഗലിനെ 2-1 മാര്‍ജിനില്‍ തോല്പിച്ചാണ് ഉറുഗ്വേ ഫ്രാന്‍സിനോട് മത്സരിക്കാന്‍ പ്രാപ്തി നേടിയത്. ഉറുഗ്വേക്കു വേണ്ടി കവാനി രണ്ടുഗോള്‍ നേടിയപ്പോള്‍ പോര്‍ട്ടുഗലിന്റെ ആശ്വാസ ഗോള്‍ നേടിയത് പെപെ ആയിരുന്നു. പോര്‍ട്ടുഗലിന്റെ കുതിര ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കച്ചി തൊടാതെ പോയി. റൊണാള്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടുകയും ചെയ്തു.