കളിക്കളത്തില്‍ കണ്ണീരു വീഴുന്ന ദിനങ്ങള്‍

മോസ്‌കോ: ലോകം കാത്തിരുന്ന ആ പോരാട്ടം തുടങ്ങുകയാണ്. 2018 റഷ്യന്‍ ലോകകപ്പില്‍ ഗ്രൗണ്ടുകളില്‍ കണ്ണീരു വീണു തുടങ്ങുന്ന ദിവസം. നോക്കൗട്ട് ഘട്ടത്തിന് അല്പതനിമിഷത്തിനകം തുടക്കം. ആരു തോറ്റാലും കണ്ണീരോടെ നാട്ടിലേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ട മത്സരങ്ങള്‍.
ആദ്യ നോക്കൗട്ട് ഇന്നു രാത്രി 7.30 ന് ലോകം താലോലിക്കുന്ന ഒരു ബൂട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലയണല്‍ മെസ്സിയുടെ. ചാരത്തില്‍ നിന്ന് ഫിനീക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു വന്ന അര്‍ജന്റീനയുടെ താരരാജാവാണ് മെസ്സി. ഇന്ന് മെസ്സി ഉണര്‍ന്നില്ലെങ്കില്‍ കേരളത്തിലെ ഉള്‍പ്പെടെ കോടിക്കണക്കിന് ആരാധകര്‍ നിരാശരാകും. മലയാളി മനസ്സ് യൂറോപ്യന്മാരോടൊപ്പമല്ല, ലാറ്റിനമേരിക്കയോടൊപ്പമാണ്.