ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ഹാരി കെയ്ന്‍ മുന്നില്‍-അഞ്ചുഗോള്‍

മോസ്‌കോ: ലോകകപ്പില്‍ എറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുളള അഡിഡാസ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡിന് മത്സരിക്കുന്നവരില്‍ ഇപ്പോള്‍ അഞ്ച് ഗോളുമായി ഇംഗ്ലണ്ട് താരം ഹാരി കെയിന്‍ മുന്നിലാണ്. നാലു ഗോളുമായി ബെല്‍ജിയത്തിന്റെ ലുക്കാക്കുവും പോര്‍ട്ടുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രണ്ടാമതുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ 78 ഗോളുകള്‍ സ്‌കോര്‍ ചെയ്യപ്പെട്ടു. 90 മഞ്ഞക്കാര്‍ഡും ഒരു ചുവപ്പുകാര്‍ഡും കാണിക്കപ്പെട്ടു. എട്ടുഗോളുകളുമായി റഷ്യന്‍ ടീമാണ് കൂടുതല്‍ സ്‌കോര്‍ ചെയ്ത ടീം. കൂടുതല്‍ സേവ് ചെയ്ത ഗോളി മെക്‌സിക്കോയുടെ ഗ്വില്ലെര്‍മോ ഒച്ചാവോ ആണ്.