ജപ്പാന്‍-സെനഗല്‍ മത്സരം സമനിലയില്‍-നാലുപോയിന്റ് വീതം

എകാടെറിന്‍ബെര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് എച്ച് രണ്ടാം മത്സരത്തില്‍കടുത്ത മത്സരത്തിനൊടുവില്‍ ജപ്പാനും സെനഗലും രണ്ടുഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.ഇതോടെ ഗ്രൂപ്പില്‍ ഇരുടീമിനും നാലു പോയിന്റ് വീതമായി. ആരും പ്രീക്വാര്‍ട്ടറില്‍ കടന്നില്ല. അടുത്ത മത്സരത്തിന്റെ വിധിക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

മാനെയാണ് സെനഗലിനുവേണ്ടി ആദ്യഗോള്‍ നേടിയത്.40-ാം മിനിറ്റില്‍ ജപ്പാന്റെ ഇനുയി ഗോള്‍ മടക്കി അടിച്ചു.

ആദ്യ മത്സരത്തില്‍ ജപ്പാന്‍ കൊളംബിയയെ 2-1ന് തോല്പിച്ച് മൂന്നു പോയിന്റ് നേടിയിരുന്നു. സെനഗല്‍ ആദ്യ മത്സരത്തില്‍ സെനഗല്‍ പോളണ്ടിനെയും 2-1 മാര്‍ജിനില്‍ പരാജയപ്പെടുത്തി മൂന്ന് പോയിന്റ് നേടിയിരുന്നു. ഈ കളി ആരുജയിച്ചാലും അവര്‍ പ്രീക്വാര്‍ട്ടറില്‍ കടക്കും.

  • 34-ാം മിനിറ്റില്‍ ജപ്പാന്റെ ഇനുയി ഗോള്‍ മടക്കി അടിച്ചു.
  • സെനഗലിന്റെ എം.വേഗ് ആണ് രണ്ടാം ഗോള്‍ അടിച്ചത്.