ഗോള്‍വര്‍ഷം: അഞ്ച് ഗോളടിച്ച് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍, ടുണിഷ്യ 2 മടക്കി

സ്പാര്‍ട്ടക്: ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തിലെ രണ്ടാം മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് ബെല്‍ജിയം ടുണീഷ്യയെ തോല്പിച്ചു. ഇതോടെ ബെല്‍ജിയം പ്രീക്വാര്‍ട്ടറിലെത്തി. ബെല്‍ജിയത്തിന്റെ ലുക്കാക്കുവിനും ഹസാര്‍ഡിനും ഡബിള്‍.
ടുണിഷ്യ രണ്ടു മത്സരത്തിലും തോറ്റ് പുറത്തേക്കുള്ള വഴിയിലാണ്. ഇനി ഒരു മത്സരമാണ് അവശേഷിക്കുന്നത്. അതു ജയിച്ചാല്‍ പോലും ടുണിഷ്യക്ക് പ്രീക്വാര്‍ട്ടറിലെത്താനാവില്ല.

ഗോളടിച്ചവര്‍:

ബെല്‍ജിയം

ഇ.ഹസാര്‍ഡ് -ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ
ആര്‍. ലുക്കാക്കു- രണ്ടുഗോള്‍-16മിനിറ്റിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലും
ഇ.ഹസാര്‍ഡ്-51 മിനിറ്റ്
ബാറ്റ്ഷുയി -90 മിനിറ്റ്

ടുണിഷ്യ

ബ്രോണ്‍-18 മിനിറ്റ്
ഖാസ്രി-ഫുള്‍ടൈം കഴിഞ്ഞ ഇഞ്ചുറി ടൈമില്‍ാ

  • ബെല്‍ജിയത്തിനുവേണ്ടി ലുക്കാക്കു, ഹസാര്‍ഡ് എന്നിവരാണ് ഗോളടിച്ചത്.
  • ടുണിഷ്യയ്ക്കുവേണ്ടി ഗോള്‍ മടക്കിയത് ബ്രോണ്‍ ആണ്.
  • ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം മൂന്നാം ഗോളടിച്ചു.
  • അമ്പത്തൊന്നാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ഹസാര്‍ഡിന് രണ്ടാം ഗോള്‍.
  • 90 മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ബാറ്റ്ഷുയി അഞ്ചാമത്തെ ഗോളടിച്ചു.
  • ടുണിഷ്യയുടെ സാസ്സിക്ക് മഞ്ഞക്കാര്‍ഡ്‌