ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​റ​പ്പ്

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്ര​ത്തി​ന്‍റെ ഉ​റ​പ്പ്

ഡ​ൽ​ഹി: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ്. തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ‌ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സു​രേ​ഷ് പ്ര​ഭു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​രു പ്ര​തി​നി​ധി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​സ്ഥ മേ​ഖ​ല​ക​ൾ​ക്കും ഊ​ർ​ജം പ​ക​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ണി​ജ്യം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.