വിദേശ വനിതയുടെ കൊലപാതകം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സുഹൃത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വി​ദേ​ശ വ​നി​ത കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സു​ഹൃ​ത്ത്. കേ​സ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ വി​ശ്വാ​സ യോ​ഗ്യ​മ​ല്ലെ​ന്നും മരിച്ച സ്ത്രീയുടെ സഹൃത്ത് ആ​രോ​പി​ച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്രമം നടക്കുന്നുണ്ട്. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും നടപടിയുണ്ടായിട്ടില്ല. ഇ​തേതു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്കു​മേ​ൽ രാ​ജ്യം​വി​ടാ​ൻ സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്നും സുഹൃത്ത് പറഞ്ഞു.