ഫ്രാന്‍സ് ഒരു ഗോളിന് പ്രീക്വാര്‍ട്ടറില്‍, പെറു പുറത്ത്‌

എകാടെറിന്‍ബര്‍ഗ്:ലോകകപ്പിലെ ഗ്രൂപ്പ് രണ്ടാം മത്സരത്തില്‍ ഒരു 19കാരന്റെ ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ് പെറുവിനെ തോല്പിച്ച് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടുകളികളും ജയിച്ച് 6 പോയിന്റുമായാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. പെറും രണ്ടു കളികളും തോറ്റ് പൂജ്യം പോയിന്റുമായി നാട്ടിലേക്ക് മടങ്ങുകയാണ്.
ഫ്രാന്‍സ് 1998ല്‍ സിനദെ സിദാന്റെ ഗോളില്‍ ലോകകപ്പ് നേടിയതിനുശേഷം ജനിച്ച എംബാപ്പെ എന്ന പയ്യന്റെ ഗോളിലാണ് അവര്‍ അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.
കടുത്ത പോരാട്ടമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ പെറു കാഴ്ച വച്ചത്. അവസാന നിമിഷം വരെ നടത്തിയ മരണ പോരാട്ടത്തിലും ഒരു ഗോള്‍ അവര്‍ക്ക് മടക്കാനായില്ല. കളിയിലുടനീളം പന്തിന്റെ ആധിപത്യം പെറുവിനായിരുന്നു. 56 ശതമാനം പൊസഷന്‍ പെറുവിനുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് ഫ്രാന്‍സിന്റെ വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഗോളടിക്കാനുള്ള 12 ചാന്‍സ് ഫ്രാന്‍സിന് കിട്ടിയപ്പോള്‍ പെറുവിന് 10 ചാന്‍സ് കിട്ടി. ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ നാലു ചാന്‍സാണ് ഫ്രാന്‍സിന് കിട്ടിയപ്പോള്‍ രണ്ടു ചാന്‍സാണ് അങ്ങനെ പെറുവിന് കിട്ടിയത്.
ഫ്രാന്‍സ് 12 ഫൗള്‍ ചെയ്തപ്പോള്‍ പെറു 14 ഫൗള്‍ ചെയ്തു. മഞ്ഞക്കാര്‍ഡുകള്‍ ഇരു ടീമുകള്‍ക്കും രണ്ടെണ്ണം വീതം കിട്ടി.

  • പെറു താരങ്ങളായ അക്വിനോയ്ക്കും ഫേഌറിസിനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മഞ്ഞക്കാര്‍ഡ്.
  • പെറു താരങ്ങളായ അക്വിനോയ്ക്കും ഫേല്‍റിസിനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മഞ്ഞക്കാര്‍ഡ്.
  • ഗോളടിച്ചത് ഫ്രാന്‍സിന്റെ യുവതാരം എംബാപ്പെ.
  • അതും റെക്കാഡ്, ഫ്രാന്‍സിനുവേണ്ടി ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞതാരമാണ്-19 വയസ്സ്.
  • 1998ല്‍ ഫ്രാന്‍സ് ഒടുവില്‍ ലോകകപ്പ് നേടിയതിനുശേഷം ജനിച്ച കുട്ടിയാണ് എംബാപ്പെ.
  • ഫ്രാന്‍സ് ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ ഒരു ഗോളിന് തോല്പിച്ചു., മൂന്നു പോയിന്റ്
  • പെറു ഡെന്മാര്‍ക്കിനോടു തോറ്റു. പോയിന്റൊന്നുമില്ല.