യു​.എ​.ഇ​യി​ല്‍ മൂ​ന്ന് മാ​സ​ത്തെ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ മൂ​ന്ന് മാ​സ​ത്തെ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ ശ​രി​യാ​ക്കാ​നും, ശി​ക്ഷാ​ന​ട​പ​ടി കൂ​ടാ​തെ രാ​ജ്യം വി​ടാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് പൊ​തു​മാ​പ്പി​ലു​ടെ ല​ഭി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലാ​ണ് പൊ​തു​മാ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പി​ഴ ഒ​ടു​ക്കി നി​യ​മാ​നു​സൃ​തം യു​എ​ഇ​യി​ൽ തു​ട​രാ​നും അ​വ​സ​രം ല​ഭി​ക്കും. രാ​ജ്യം വി​ട്ടു​ന്ന​വ​ർ​ക്ക് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നു​ള്ള പി​ഴ​യോ മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളോ നേ​രി​ടേ​ണ്ടി വ​രി​ല്ലെ​ന്ന​തും പൊ​തു​മാ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

2013ലാ​ണ് യു​എ​ഇ അ​വ​സാ​ന​മാ​യി പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. അന്ന് 62,000 ​പേ​രാ​ണ് രേ​ഖ​ക​ള്‍ ശ​രി​യാ​ക്കി​യ​തും ശി​ക്ഷ​കൂ​ടാ​തെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തും. ര​ണ്ട് മാ​സ​മാ​യി​രു​ന്നു 2013ൽ ​പൊ​തു​മാ​പ്പി​ന്‍റെ കാ​ലാ​വ​ധി.

രാ​ജ്യ​ത്തെ വി​സ നി​യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ള്‍ യു​എ​ഇ മ​ന്ത്രി​സ​ഭാ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.