റഷ്യയും ഉറുഗ്വേയും പ്രീ ക്വാര്‍ട്ടറില്‍, ഈജിപ്റ്റും സൗദിയും കണ്ണീരോടെ നാട്ടിലേക്ക്

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഗ്രൂപ്പ് എ യിലെ രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഈ രണ്ട് വിജയം നേടിയ ആതിഥേയരായ റഷ്യയും ഉറുഗ്വേയും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. 16 ടീമുകള്‍ പോരാടുന്ന റൗണ്ടാണ് പ്രീക്വാര്‍ട്ടര്‍. ലോകകപ്പ് ഗ്രൗണ്ടുകളില്‍ കണ്ണീര്‍ ചൊരിഞ്ഞുകൊണ്ട് ആഫ്രിക്കന്‍ രാജ്യമായ ഈജിപ്റ്റും അറബ് രാജ്യമായ സൗദി അറേബ്യയും നാട്ടിലേക്ക് മടങ്ങി. രണ്ടു കളികളും തോറ്റാണ് ഇരു ടീമുകളും മടങ്ങുന്നത്.
റഷ്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ എകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടാമത്തെ മത്സരത്തില്‍ ഈജിപ്റ്റിനെ 3-1ന് തോല്പിച്ചു. ഉറുഗ്വേ ആദ്യ മത്സരത്തില്‍ ഈജിപ്റ്റിനെ എകപക്ഷീയമായ ഒരു ഗോളിനാണ് തോല്പിച്ചത്. സൗദി അറേബ്യയെ എകപക്ഷീയമായ ഒരു രണ്ടാമത്തെ മത്സരത്തില്‍ അവര്‍ തോല്പിച്ചു.