സ്‌പെയിന് ഇറാനെതിരെ ഒരു ഗോള്‍ വിജയം, ഗ്രൂപ്പ് പ്രൊമോഷന്‍ സാദ്ധ്യത മാത്രം

കസാന്‍: ലോകകപ്പ് ഗ്രൂപ്പ് ബി ആദ്യ മത്സരത്തില്‍ പോര്‍ട്ടുഗലുമായി സമനില പിടിച്ച സ്‌പെയിന്‍ രണ്ടാമത്തെ മത്സരം ഇറാനുമായി ഒരു ഗോളിന് ജയിച്ചെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ കടക്കാനുള്ള സാദ്ധ്യതയേറി എന്നു മാത്രമേ പറയാനാകൂ. രണ്ടാമത്തെ മത്സരത്തില്‍ അമ്പത്തിനാലാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിനുവേണ്ടി ഗോളടിച്ചത്. ഇല്ലായിരുന്നെങ്കില്‍ നാല് പോയിന്റുമായി ഇറാന് സാദ്ധ്യതയേറുമായിരുന്നു. സ്‌പെയിന്‍ രണ്ടു ഗോളടിച്ചിരുന്നെങ്കില്‍ പോര്‍ട്ടുഗലിന് മുമ്പ് അവര്‍ എത്തുമായിരുന്നു.