വായ്പാതട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ആലപ്പുഴ: വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയ കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രാമങ്കരിയിലെ സമിതിയുടെ ഓഫീസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതിയില്‍ നിന്നു ഫാ.തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നെങ്കിലും എല്ലാ കേസുകളിലും ജാമ്യം കിട്ടിയിരുന്നില്ല.

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെന്നാണ് കേസ്. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.