എയര്‍ ഇന്ത്യ തന്നത്താന്‍ പറക്കും, രക്ഷിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു.കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മൂന്നാഴ്ച മുമ്പാണ് കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍പ്പനക്ക് വച്ചത്. എന്നാല്‍, വാങ്ങാന്‍ ആരും വന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ തീരുമാനിച്ചത്.

ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.