തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചീമുട്ടയേറ്

അടൂര്‍: മന്ത്രി സ്ഥാനം രാജിവെച്ച് ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്ക്് യാത്ര തിരിച്ച തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചീമുട്ടയേറ്. അടൂരില്‍ വെച്ചാണ് തോമസ് ചാണ്ടിക്ക് നേരെ ചീമുട്ടയെറുണ്ടായത്.

ചീമുട്ടയേറിനൊപ്പം കരിങ്കൊടി പ്രയോഗവും ഉണ്ടായിരുന്നു. പോലീസ് അകമ്പടിയിലായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര. തോമസ് ചാണ്ടിയെ അനുഗമിക്കുന്നതില്‍ പന്തളത്ത് വെച്ച് പോലീസ് മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരു.

എന്നാല്‍, മന്ത്രി സ്ഥാനം രാജിവെച്ചിട്ടും പോലീസ് അകമ്പടിയിലും ഔദ്യോഗിക വാഹനവും തോമസ് ചാണ്ടി ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.