എന്തൊരതിശയമേ…ആദ്യ കളിയിലെ ശ്രദ്ധേയ കാര്യങ്ങള്‍

  • റഷ്യയുടെ ഡെന്നിസ് ചെര്‍ഷേവ് ലോകകപ്പ് ഉദ്ഘാടനമത്സരത്തില്‍ ഗോള്‍ നേടുന്ന ആദ്യ പകരക്കാരന്‍
  • ഫിഫയുടെ 21 വര്‍ഷ ലോകകപ്പ് ചരിത്രത്തില്‍ ആതിഥേയ ടീം തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന് റഷ്യന്‍ ചെമ്പട വിളിച്ചുപറഞ്ഞു.
  • റഷ്യയാണ് (5-0) ഇറ്റലിക്കുശേഷം (7-1) രണ്ടാമത്തെ വലിയ വിജയം ആദ്യമത്സരത്തില്‍ നേടുന്നത്. 1934ല്‍ ഇറ്റലി-യു.എസ്.എ മത്സരത്തിലെ (7-1) വിജയത്തിനുശേഷമുള്ള രണ്ടാമത്തെ.
  • 2014ലെ ലോകകപ്പ് മൂന്നു ഗെയിമുകളില്‍ നേടിയതിനെക്കാള്‍ (2) ഇരട്ടിയാണ് 2018ലെ കന്നി മത്സരത്തില്‍ നേടിയത്.
  • ഡെന്നിസ് ചെരിഷേവ് ആണ് 1994നുശേഷം രണ്ടുഗോള്‍ നേടുന്ന ആദ്യ റഷ്യക്കാരന്‍. 94ല്‍ കാമറൂണിനെതിരെ റഷ്യയുടെ ഒലെഗ് സാലെങ്കോ അഞ്ചുഗോള്‍ നേടിയിരുന്നു.
  • റഷ്യയുടെ ആര്‍ടെം ദ്യൂബ രാജ്യത്തിനുവേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് പന്തിലെ വെറും മൂന്നാമത്തെ സ്പര്‍ശം കൊണ്ട്.
  • റഷ്യ അവരുടെ ആദ്യത്തെ രണ്ടു ഷോട്ടുകളും ലക്ഷ്യത്തിലേക്ക് പായിച്ച് ഗോള്‍ നേടുകയായിരുന്നു.