ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു; ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും വെ​ടി​യേ​റ്റു.

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷു​ജാ​ത്അ​ത് ബു​ഖാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു. റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​റാണ്‌ ഷു​ജാ​ത്അ​ത് ബു​ഖാ​രി. ശ്രീ​ന​ഗ​റി​ൽ പ്ര​സ് കോ​ള​നി​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തി​റങ്ങുമ്പോഴാണ്‌
ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​ത്.

അ​ക്ര​മി​ക​ൾ തൊ​ട്ട​ടു​ത്തു​നി​ന്നാ​ണ് വെ​ടി​വ​ച്ച​ത്. അ​ക്ര​മി​ക​ളെ ത​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും വെ​ടി​യേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

2000 ൽ‌ ​ബു​ഖാ​രി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. അ​ന്നു​മു​ത​ൽ അ​ദ്ദേ​ഹം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും സം​ഭ​വ​ത്തി​ൽ ഞ​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.