കപ്പിനും ചുണ്ടിനുമിടയില്‍

റഷ്യന്‍ ലോകകപ്പിന്റെ ട്രെയിലര്‍ ബിബിസി നിര്‍മ്മിച്ചത് അറനൂറ് ചിത്രകമ്പളങ്ങള്‍ ഉപയോഗിച്ചാണ്. ആറുമാസത്തിലേറെ എടുത്തു ആകര്‍ഷകമായ ട്രെയിലര്‍ നിര്‍മ്മിക്കാന്‍. റഷ്യന്‍ മൊസൈക്, സോവിയറ്റ് പോസ്റ്റര്‍ ആര്‍ട്ട്, ബസ് സ്റ്റോപ്പുകള്‍ എന്നിവയില്‍ നിന്നാണ് ആശയം ഉള്‍ക്കൊണ്ടാണ്.

ഇത്തവണത്തെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന്റെ പേര് ‘ ലിവ് ഇറ്റ് അപ്പ്’ എന്നാണ്. ഒരു ജീവിതത്തില്‍തന്നെ ജീവിച്ചുതീര്‍ക്കുക എന്ന ആശയമാണ് അതില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഗ്രാമി നേടിയിട്ടുള്ള അമേരിക്കന്‍ റാപ്പര്‍ തോമസ് വെസ്ലി പെന്റ്‌സ് എന്ന ഡിജെ ഡിപ്ലോ ആണ് ഗാനം കമ്പോസ് ചെയ്തത്. നടന്‍ വില്‍ സ്മിത്ത്, നിക്കി ജാം, ബോണ്‍ ബോണ്‍ സിംഗര്‍ എറാ ഇസ്‌ട്രേഫി എന്നിവരാണ് അതില്‍ അഭിനയിക്കുന്നത്. ഫുട്ബാളിന്റെ ചൈതന്യം ഉള്‍ക്കൊളളുന്ന വീഡിയോയില്‍ മുന്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയും മുന്‍ ലോകകപ്പുകളിലെ ചില ഭീകര ഗോളടികളും ചിത്രീകരിക്കപ്പെടുന്നു.