കാറിന് സൈഡ് കെടുത്തില്ല; ഗണേശ് കുമാർ എം.എൽ.എ‍ യുവാവിനെ മർദിച്ചെന്ന് പരാതി

കൊല്ലം: കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മർദ്ദിച്ചെന്ന് യുവാവിന്‍റെ പരാതി. മർദ്ദനമേറ്റ അഞ്ചൽ സ്വദേശി അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അമ്മ ഷീനയുടെ മുന്നിൽ വെച്ചു മർദ്ദിച്ചെന്ന് അവശനാക്കിയെന്നാണ് പരാതി.

അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിക്കുകയായിരുന്നു.

അനന്ത കൃഷ്ണനെ അഞ്ചൽ സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ പറഞ്ഞു.