“കൈകൂപ്പി മുട്ടുകുത്തി കിം അതിന് വേണ്ടി യാചിക്കുകയായിരുന്നു” വെളിപ്പെടുത്തലുകളുമായി ട്രംപിന്റെ അഭിഭാഷകന്‍

 

വാഷിംങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ യാജിച്ചുവെന്ന് ട്രംപിന്റെ അഭിഭാഷകനായ റുഡി ഗില്യാനിയുടെ വെളിപ്പെടുത്തല്‍. ടെല്‍ അവീവില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായി യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങളുമായി ആണവ യുദ്ധത്തിലേക്കു പോകുകയാണെന്ന് അവര്‍ പറഞ്ഞു. അതില്‍ യുഎസിനെ തോല്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ഉത്തര കൊറിയയുമായി കൂടിക്കാഴ്ചയ്ക്കു സാധിക്കില്ലെന്ന് ഞങ്ങള്‍ അറിയിച്ചു. അപ്പോള്‍ ”കൈകൂപ്പി മുട്ടു മടക്കി” കിം അതിനുവേണ്ടി യാചിക്കുകയായിരുന്നു. ഈ സാഹചര്യത്തിലേക്കു കിമ്മിനെ എത്തിക്കണമെന്നാണു നിങ്ങളും ആഗ്രഹിച്ചത്- നിക്ഷേപകരോടായി അദ്ദേഹം പറഞ്ഞു.കൂടിക്കാഴ്ച നടത്താന്‍ വീണ്ടും തീരുമാനിച്ചപ്പോള്‍ തന്നെ യുഎസിനു മേല്‍ക്കൈ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.