പരിസ്ഥിതി നിയമലംഘനം: പി.വി. അൻവറിന് സ്പീക്കറുടെ ക്ലിൻചിറ്റ്

തിരുവനന്തപുരം: പരിസ്ഥിതി നിയമലംഘനം നടത്തിയെന്ന ആരോപണത്തിൽ നിലന്പൂർ എംഎൽഎ പി.വി. അൻവറിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ ക്ലിൻചിറ്റ്. എംഎൽഎയുടെ വിശദീകരണം തൃപ്തികരമാണെന്നും ഇതുമായി ബന്ധപ്പെട്ട് തുടർനടപടി വേണ്ടെന്നും സ്പീക്കർ നിർദേശിച്ചു.

നിയമസഭാ പരിസ്ഥിതി സമിതിയംഗമായ പി.വി. അൻവർ എംഎൽഎ നടത്തിയ പരിസ്ഥിതി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനാണ് സ്പീക്കർക്ക് പരാതി നൽകിയത്. നിയമം ലംഘിച്ച എംഎൽഎയെ പരിസ്ഥിതി സമിതിയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം