രാത്രി വൈകിയും ഫോണ്‍ ഉപയോഗിക്കുന്നവര്‍ മാനസിക രോഗത്തിന് അടിമപ്പെടാം എന്ന് പഠനം

രാത്രി പത്തുമണിക്കു ശേഷവും ഫോണ്‍ ഉപയോഗിക്കുന്നവരിലും ടി.വി. കാണുന്നവരിലും വിഷാദ രോഗം ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനങ്ങള്‍. ദി ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാത്രി വൈകിയും സമൂഹമാധ്യമങ്ങളില്‍ ചിലവഴിക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ന്യൂറോട്ടിസം ബാധിച്ചതിന്റെ സൂചനയാണ്.

ഗ്ലാസ്‌ഗോ സര്‍വകലാശാല മധ്യവയസ്‌കരായ 91,000ത്തില്‍ പരം ആളുകളില്‍ ധരിക്കാവുന്ന മോണിറ്ററുകള്‍ ഉപയോഗിച്ച് ബോഡി ക്ലോക്കില്‍ ഉണ്ടാകുന്ന മാറ്റം നിരീക്ഷിച്ചു. അപ്പോള്‍ ആ യാഥാര്‍ഥ്യം വെളിപ്പെട്ടു. ശരിയായി ഉറങ്ങാതെ രാത്രിയിലും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇവരില്‍ നാലിലൊന്നുപേരും അബ്‌നോര്‍മല്‍ ആയിരുന്നുവെന്നു മാത്രമല്ല ഇവരില്‍ ആറു ശതമാനത്തിലധികം പേരും വിഷാദം ബാധിച്ചവരും പതിനൊന്നു ശതമാനത്തിലധികം ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ളവരും ആയിരുന്നു. അതിനാല്‍ ശരിയായ ഉറക്കം പാലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സമയം ചിലവഴിക്കുക.