കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്‌ലിക്ക് 12 ലക്ഷം പിഴ

ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ നായകൻ വിരാട് കോഹ്‌ലിക്ക് പിഴയും. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ കോഹ്‌ലിക്ക് 12 ലക്ഷം രൂപയാണ് ഐപിഎൽ ഭരണസമിതി ശിക്ഷ ചുമത്തിയത്. സീസണിൽ ആദ്യമായാണ് ഒരു നായകനെതിരേ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പിഴ ചുമത്തിയത്.

മത്സരത്തിൽ കോഹ്‌ലിയുടെ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനോട് തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 206 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ടു പന്തുകൾ ശേഷിക്കേ വിജയം സ്വന്തമാക്കുകയായിരുന്നു. 34 പന്തിൽ 70 റണ്‍സ് അടിച്ചൂകൂട്ടി പുറത്താകാതെ നിന്ന നായകൻ എം.എസ്.ധോണിയുടെ മികവിലായിരുന്നു ചെന്നൈയുടെ വിജയം.