ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധന നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. അത് വേണ്ടെന്ന് വെക്കാനാകില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു