മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ട്ചി​റോ​ലി ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് 13 ന​ക്സ​ലേ​റ്റു​ക​ളെ വ​ധി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ട്ചി​റോ​ലി ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് 13 ന​ക്സ​ലേ​റ്റു​ക​ളെ വ​ധി​ച്ചു. ഗ​ട്ചി​റോ​ലി​യി​ലെ ബോ​റി​യാ വ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് പോ​ലീ​സും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സ​ലേ​റ്റു​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ​ന​ത്തി​നു​ള്ളി​ൽ ന​ക്സ​ലേ​റ്റു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ന​ക്സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.