പിബി അംഗബലം 17 ആക്കി; നീലോൽപൽ ബസുവും, തപൻ സെന്നും പുതുമുഖങ്ങൾ

ഹൈ​ദ​രാ​ബാ​ദ്: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗ​ബ​ലം 17 ആ​ക്കി ഉ​യ​ർ​ത്തി. 21-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ 16 പേ​രെ​യാ​ണ് പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​രാ​ളെ​ക്കൂ​ടി പി​ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട് ,എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, മ​ണി​ക് സ​ർ​ക്കാ​ർ, പി​ണ​റാ​യി വി​ജ​യ​ൻ, ബി​മ​ൻ ബോ​സ്, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, പി.​ബി.​രാ​ഘ​വ​ലു, ഹ​ന​ൻ മു​ള്ള , ജി.​രാ​മ​കൃ​ഷ്ണ​ൻ, സൂ​ര്യ​കാ​ന്ത മി​ശ്ര, വൃ​ന്ദ​കാ​രാ​ട്ട്, എം.​എ.​ബേ​ബി, മു​ഹ​മ്മ​ദ് സ​ലിം, സു​ഭാ​ഷ​ണി അ​ലി, നീ​ലോ​ൽ​പ​ൽ ബ​സു, ത​പ​ൻ സെ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നീ​ലോ​ൽ​പ​ൽ ബ​സു, ത​പ​ൻ സെ​ൻ എ​ന്നി​വ​രാ​ണ് പോ​ളി​റ്റ്ബ്യൂ​റോ​യി​ലെ പു​തു​മു​ഖ​ങ്ങ​ൾ.