ഇന്ത്യ വലിയ രാജ്യം; ഒന്നോ രണ്ടോ പീഡനങ്ങൾ ഉയർത്തിക്കാട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി;ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ പ്രശ്‌നമല്ലെന്നും ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് ഇത് പ്രശ്‌നമാക്കേണ്ടതില്ലെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. കത്വവ വിഷയത്തില്
ബലാല്‍സംഗ പ്രതികള്‍ക്ക് പിന്തുണ നല്‍കി കശ്‌മീരിലെ ബിജെപി മന്ത്രിമാര്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് ക്രൂര പീഡനത്തെ നിസാരവത്കരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.